CinemaGeneralNEWS

ദിലീപും ജൂലൈ നാലും തമ്മിലുള്ള ബന്ധം?

 

ഏറ്റവും കൂടുതല്‍ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നില നില്‍കുന്ന മേഖലയാണ് സിനിമ. അവിടെ എന്ത് സംഭവിച്ചാലും അതെല്ലാം വിശ്വാസവുമായി കൂടിച്ചേരുന്നു. ഭാഗ്യനിര്ഭാഗ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടയില്‍ സംവിധായകരും അഭിനേതാക്കളും വിശ്വസിക്കുന്നു. മലയാളത്തിന്‍റെ ജനപ്രിയ നടന്‍ ദിലീപിനുമുണ്ട് അത്തരം ചില വിശ്വാസങ്ങള്‍.

വിഷുവിനു ചിത്രങ്ങള്‍ റിലീസ് ചെയ്താല്‍ ഹിറ്റ്‌ ആകുമെന്നാണ് പൊതുവേ സിനിമാ മേഖലയില്‍ ഉള്ളവര്‍ വിശ്വസിക്കുന്നത്. അതുപോലെയാണ് ദിലീപിന് ജൂലൈ 4. ദിലീപിന്റെ മികച്ച വിജയം നേടിയ സി ഐഡി മൂസ, ഈ പറക്കും തളിക, മീശമാധവന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ അതാത് വര്‍ഷങ്ങളില്‍ ജൂലായ്‌ 4നാണ് റിലീസ് ചെയ്തത്.

എന്നാല്‍ ജൂലൈ 4 എന്ന പേരില്‍ തന്നെ ഒരു ചിത്രം ദിലീപ് – ജോഷി കൂട്ടുകെട്ടില്‍ വന്നു. നാലിലധികം തവണ പേരുമാറ്റിയ ഈ ചിത്രം ദിലീപിന്റെ ഭാഗ്യ ദിനം എന്ന രീതിയില്‍ ആണ് ജൂലൈ 4 എന്ന പേര് തന്നെ അവസാനം സ്വീകരിച്ചത്. അതും റിലീസ് ചെയ്തത് ജൂലൈ 4 നാണ്. എന്നാല്‍ ഈ ചിത്രം ബോക്സോഫിസില്‍ പരാജയമായി. അതുകൊണ്ട് തന്നെ ദിലീപ് ചിത്രങ്ങള്‍ ഇപ്പോള്‍ ജൂലൈ 4ന് റിലീസ് ചെയ്യാറില്ല.

shortlink

Related Articles

Post Your Comments


Back to top button