CinemaGeneralNEWS

എസ്രയിലെ എബ്രഹാം ആരാണ്? മോഹന്‍ലാലോ? സോഷ്യല്‍ മീഡിയ പറയുന്നതിങ്ങനെ

 

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയില്‍ എസ്ര എന്ന കഥാപാത്രമായി എത്തുന്നത് മോഹന്‍ലാലെന്ന വാദവുമായി സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. അതില്‍ എസ്രയായി ഭയപ്പെടുത്താനെത്തുന്നത് ആരാണെന്ന സസ്‌പെന്‍സ് പുറത്തായിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചിത്രത്തില്‍ എസ്രയായെത്തുന്നത് മോഹന്‍ലാല്‍ തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നു. അതിനു പല കാരണങ്ങള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു

ട്രെയിലറിന്റെ തുടക്കത്തില്‍ കാണുന്ന തോള്‍ ചരിച്ച് നില്‍ക്കുന്ന വ്യക്തി മോഹന്‍ലാല്‍ ആണെന്ന് തറപ്പിച്ച് പറയുകയാണ് സോഷ്യല്‍മീഡിയ. എന്നാല്‍ ഇതു സംബന്ധിച്ച വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടെന്ന വാദത്തില്‍ ആരാധകര്‍ ഉറച്ചു നില്‍ക്കുന്നു. എസ്രയുടെ പേരിലുള്ള വിക്കിപീഡിയ പേജില്‍ സ്റ്റാര്‍ കാസ്റ്റില്‍ മോഹന്‍ലാലിന്റെ പേരും ആദ്യം ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് നീക്കം ചെയ്യുകയായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടികാട്ടുന്നു.

കൂടാതെ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിലെ ഗെറ്റപ് എന്നപേരില്‍ പുറത്തുവന്ന ചിത്രവും ഇതിന്റ മറ്റൊരു തെളിവായി അവര്‍ പറയുന്നു. തിരക്കഥ പോലും പൂര്‍ത്തിയാകാത്ത ലൂസിഫറിന്റെ പോസ്റ്റര്‍ അല്ല അതെന്നു പൃഥിരാജ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ എസ്രയില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button