CinemaGeneralNEWS

“അജൂ, നില്‍ക്കൂ ഞാനും കൂടെ വരാം”, ജൂഡ് ആന്റണി ജോസഫ്

അജു വര്‍ഗ്ഗീസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജൂഡ്. രണ്ടു പേരും തുല്യ വേഷങ്ങളിലെത്തുന്ന ചിത്രം തീര്‍ത്തുമൊരു കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണെന്നാണ് സൂചന.

പ്രേമം, ആക്ഷന്‍ ഹീറോ ബിജു, വേട്ട, തോപ്പില്‍ ജോപ്പന്‍, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് ഒരു സംവിധായകന്‍ മാത്രമല്ല താന്‍ നല്ലൊരു അഭിനേതാവ് കൂടിയാണെന്നു തെളിയിച്ച വ്യക്തി കൂടിയാണ് ജൂഡ്. സംവിധാന രംഗത്ത് നിന്നും തത്ക്കാലം അവധിയെടുത്ത് അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ജൂഡിന്റെ ഇപ്പോഴത്തെ തീരുമാനം.

അജു മലയാള സിനിമയുടെ ഭാഗ്യ താരമാണെന്നും അജുവിന്‍റെ കൂടെ അഭിനയിച്ച നിവിന്‍ പോളിയും അസിഫ് അലിയുമൊക്കെ താരങ്ങളായി മാറിയതിനാല്‍ താനും ഒരു കൈ നോക്കുകയാണെന്നാണ് ജൂഡ് പറയുന്നത്. അജു അഭിനയിക്കുന്ന സിനിമകളൊക്കെ സൂപ്പര്‍ ഹിറ്റാണെന്നും അപ്പൊ പിന്നെ താനും എങ്ങാനും താരമായി മാറിയാലോ എന്നുമാണ് ജൂഡ് പറയുന്നത്.

നവാഗതനായ ഒരു സംവിധായകന്റെ ചിത്രത്തിലാണ് തങ്ങള്‍ ഇരുവരും ഒരുമിക്കുന്നതെന്നും മതി മറന്നു ചിരിക്കാന്‍ കഴിയുന്ന രസകരമായ ഒരുപാട് നിമിഷങ്ങള്‍ ഉള്ള മനോഹരമായ കഥയാണ് സിനിമയുടേതെന്നും പറഞ്ഞ ജൂഡ് ചിത്രത്തില്‍ തനിക്കും അജുവിനുമുള്ളത് മികച്ച കഥാപാത്രങ്ങളാണെന്നും പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button