CinemaGeneralNEWS

മമ്മൂട്ടിക്കായി കാത്തിരുന്ന കഥ

 

ഓരോ സംവിധായകനും തന്റെ ചിത്രം പെട്ടന്നു പൂര്‍ത്തിയാക്കി തിയേറ്ററില്‍ എത്തിക്കണം എന്നാഗ്രഹിക്കുന്ന സമയത്ത് ഒരാള്‍ മാത്രം വ്യത്യസ്തനാവുകയാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടും ഒരു വര്‍ഷം ഒരു താരത്തിനായി ദേശീയ അവാര്‍ഡ് ജേതാവ് റാം എന്ന സംവിധായകന്‍ കാത്തിരുന്നു. അതും മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വേണ്ടിയാണ് സംവിധായകന്‍ കത്തിരുന്നത്.

തന്റെ പേരന്‍പ് എന്ന ചിത്രത്തിനായി മമ്മൂട്ടിയെ സമീപിച്ചപോള്‍ അദ്ദേഹം മറ്റു പല ചിത്രങ്ങളുടെയും തിരക്കില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ തന്റെ കഥാപാത്രം മമ്മൂക്കായെ കൊണ്ട് ചെയ്യിപ്പിക്കാനായി റാം കാത്തിരിക്കാന്‍ തയ്യാറായത്.

അമുഥന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്‌. കനിഹ, ശരത്ത് കുമാര്‍ എന്നിവരും ആഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button