East Coast VideosVideos

മൊഹബത്ത് സ്റ്റേജ് ഷോ 2004 – സ്കിറ്റ് വീഡിയോ

ഈസ്റ്റ് കോസ്റ്റിന്റെ സ്റ്റേജ് ഷോകളിൽ ഏറ്റവും സൂപ്പർ ഹിറ്റായ ഒന്നാണ് 2004 -ൽ നടന്ന “മൊഹബത്ത് ഷോ”. “മോഹന്‍ലാല്‍ ഷോ” എന്ന് എടുത്തു പറയത്തക്ക വിധത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ ഷോ, അതായിരുന്നു മൊഹബത്ത്. തുടക്കം മുതൽ ഒടുക്കം വരെ അടുക്കും ചിട്ടയോടും, വ്യക്തമായ പ്ലാനോടും കൂടി നടന്ന ഈ ഷോ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സ്റ്റേജിൽ എന്തെങ്കിലും സംഗതി നടക്കുമ്പോൾ, അവിടെ സമാന്തരമായി വേറെ ചെറിയ പരിപാടികളുമായി താരങ്ങൾ ഇടയ്ക്കു കയറുന്ന പുതിയ തരം സ്റ്റേജ് ഷോ ഗിമ്മിക്സ് ആദ്യമായി പരീക്ഷിച്ചത് ഈ ഷോയിലാണ്. വിജയൻ ഈസ്റ്റ് കോസ്റ്റാണ് “മൊഹബത്ത്” സംവിധാനം ചെയ്തത്. മോഹൻലാൽ, ജയറാം, സിദ്ദിക്ക്, ജഗതി ശ്രീകുമാർ, വിനീത്, , സാജു കൊടിയൻ, ഹരിശ്രീ മാർട്ടിൻ, ഷീല, രംഭ, വസുന്ധര ദാസ്, നവ്യാ നായർ, ഗീതു മോഹൻദാസ് തുടങ്ങിയ വൻതാരനിരയാണ് മൊഹബത്ത് ഷോയിൽ പങ്കെടുത്തത്.

മോഹൻലാൽ, ജയറാം, ജഗതി ശ്രീകുമാർ, ഷീല, സാജു കൊടിയൻ, ഹരിശ്രീ മാർട്ടിൻ തുടങ്ങിയവർ അഭിനയിച്ച ഈ സ്‌കിറ്റാണ് ഷോയിലെ ഹൈലൈറ്റ്. സ്വന്തം സിനിമകളിലെ സൂപ്പർ ഹിറ്റ് കഥാപാത്രങ്ങളെ കളിയാക്കിക്കൊണ്ടു മോഹൻലാലും, നസീറായി ജയറാമും, കൊച്ചു ത്രേസ്യയായി ഷീലയും, കൊച്ചു ത്രേസ്യയുടെ സഹോദരനായി ജഗതിയുമൊക്കെ പ്രേക്ഷകരെ കയ്യിലെടുത്തു.

സ്കിറ്റ് കാണാൻ

 

shortlink

Related Articles

Post Your Comments


Back to top button