CinemaGeneralNEWS

ഇനിയും സംഗീത ആല്‍ബങ്ങള്‍ ഇറക്കിയാല്‍ കൊന്നുകളയുമെന്ന ഭീഷണി; പാക്‌ ഗായകന്‍ നാടുവിട്ടു

ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ച പാക് ഗായകന്‍ താഹെര്‍ ഷാ നാടുവിട്ടതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി വരുന്ന വധഭീഷണിയെ തുടര്‍ന്നാണ് താഹെര്‍ പാകിസ്താനിൽ നിന്ന് ഒളിവിൽ പോകാൻ കാരണമെന്നാണ് സൂചനകള്‍.

2013 ലാണ് താഹെര്‍ ഇന്റര്‍നെറ്റിലെ താരമാകുന്നത്. ‘ഐ ടു ഐ’ എന്ന ഗാനം യുട്യൂബില്‍ എത്തിയതോടെയാണ് ജനശ്രദ്ധ നേടിയ താഹെര്‍ എയ്ഞ്ചല്‍ എന്ന പേരില്‍ ഇറക്കിയ പാട്ടിലൂടെ ലോക ശ്രദ്ധ നേടി.

പ്രത്യേകിച്ച് സംഗീത പശ്ചാത്തലമില്ലാത്ത താഹെര്‍ തനിക്ക് തോന്നുംപടി പാട്ടെഴുതിയും സംഗീതം നല്‍കിയുമായിരുന്നു ആല്‍ബങ്ങള്‍ തയ്യാറാക്കിയത്. താഹെര്‍ കൂടുതല്‍ ആല്‍ബങ്ങള്‍ ഇറക്കിയതോടെ വിമര്‍ശനത്തിനു ശക്തികൂടി.

ഇനിയും സംഗീത ആല്‍ബങ്ങള്‍ ഇറക്കിയാല്‍ കൊന്നുകളയുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി താഹെറിന്റെ മാനേജര്‍ പറയുന്നു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും മാനേജര്‍ ആരോപിക്കുന്നു. താഹെര്‍ ഇവിടെ പോയെന്നു അറിയില്ലെന്നാണ് അയാളുടെ വാദം.

shortlink

Related Articles

Post Your Comments


Back to top button