BollywoodCinemaGeneralNEWS

പവന്‍ കല്ല്യാണിനെക്കുറിച്ച് രാം ഗോപാല്‍ വര്‍മ്മ

വിവാദപരമായ കമന്റുകള്‍ മൂലമേറെ മാധ്യമശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. കഴിഞ്ഞ ദിവസം തെലുങ്കു പവര്‍ സ്റ്റാറും ജനസേന പ്രസിഡന്റുമായ പവന്‍ കല്ല്യാണിനെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്ത കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചയാവുകയാണ്. പവന്‍ ഉറങ്ങിക്കിടക്കുന്ന അഗ്നിപര്‍വ്വതമാണെന്നായിരുന്നു വര്‍മ്മയുടെ കമന്റ്. രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനു വലിയ ഭാവി ഉണ്ടെന്നും രാം ഗോപാല്‍ പറഞ്ഞു.

നോട്ടു നിരോധനം, രോഹിത് വെമുലയുടെ ആത്മഹത്യ, സിനിമാതീയേറ്ററുകളിലെ ദേശീയഗാനം തുടങ്ങിയ വിഷയങ്ങളില്‍ സ്വന്തമായി അഭിപ്രായം രേഖപ്പെടുത്തിയ നടനാണ് പവന്‍ കല്ല്യാണ്‍. ദേശീയ ഗാനവിവാദത്തിന്റെ പേരില്‍ കോടതിയില്‍ പവനിനെതിരായി കേസുകളും നിലവിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button