CinemaGeneralNEWS

ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ ഫെയ്‌സ്ബുക്കില്‍; ചിത്രം പാകിസ്താനില്‍ നിന്നും അപ്‌ലോഡ് ചെയ്തതെന്ന് സൂചന

ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ ഫെയ്‌സ്ബുക്കില്‍. ക്രിസ്മസ് റിലീസായി ഇന്നലെ പുറത്തിറങ്ങിയ ചിത്രമാണ് മണിക്കൂറുകള്‍ക്ക് അകം ഫെയ്‌സ്ബുക്കില്‍ വന്നത്. ദംഗലിന്റെ പൂര്‍ണ രൂപമാണ് ഹാഷിം അഹ് എന്ന ഉപഭോക്താവ് തന്‍റെ ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.

മൂന്നര ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. ദംഗല്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടതിന് പിന്നാലെ വന്‍തോതില്‍ വീഡിയോ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ നിന്നുമാണ് ദംഗലിന്റെ മുഴുനീള പതിപ്പ് അപ് ലോഡ് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക സൂചന. പതിനെട്ടായിരം ഉപഭോക്താക്കള്‍ ഇതിനകം വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം. രാജ്യാന്തര തലത്തില്‍ അയ്യായിരത്തോളം സ്ക്രീനുകളിലായി പ്രദര്‍ശനം നടത്തുകയാണ് ചിത്രം.

അതേസമയം, നിതേഷ് തിവാരി സംവിധാനം ചെയ്ത്, ആമിര്‍ ഖാന്‍ കേന്ദ്രവേഷം കൈകാര്യം ചെയ്യുന്ന ദംഗലിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മഹാവീര്‍ ഫോഗട്ടിന്റെ മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ദംഗല്‍ പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button