BollywoodCinemaGeneralNEWS

ഹാട്രിക് വിജയവുമായി അക്ഷയ്‌കുമാർ

2016 ആരുടെ വര്‍ഷം എന്ന് ചോദിച്ചാല്‍ ഒരു സംശയവും കൂടാത്തെ ബോളിവുഡ് ലോകം തുറന്നു പറയും അക്ഷയ് കുമാറിന്‍റെതാണെന്ന്. ഈ വര്‍ഷം അഭിനയിച്ച മൂന്ന് ഹിറ്റ് ചിത്രങ്ങളുമായാണ് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ നില്‍ക്കുന്നത്. ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുന്നതിനൊപ്പം 100 കോടി ക്ലബ്ബിലും ഈ അക്ഷയ് ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. എയര്‍ലിഫ്റ്റ്, ഹൗസ്ഫുള്‍ 3, റുഷ്ടം എന്നിവയാണ് മൂന്ന് ഹിറ്റ് ചിത്രങ്ങള്‍.

മലയാളി സംവിധായകനായ രാജ കൃഷ്ണ മേനോന്‍ ഒരുക്കിയ എയര്‍ലിഫ്റ്റ് 128 കോടിയാണ് വാരിക്കൂട്ടിയത്. ഈ ചിത്രത്തില്‍  കുവൈറ്റ് യുദ്ധക്കാലത്ത് നൂറ് കണക്കിന് ഇന്ത്യാക്കാരെ രക്ഷിച്ച വ്യാവസായിയായി അക്ഷയ് എത്തുന്നു. നിംറാത്ത് കൗറാണ് നായിക വേഷം ചെയ്തത്. മലയാളികളുടെ പ്രിയതാരം ലെനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അഭിഷേക് ബച്ചന്‍, റിതേശ് ദേശ്മുഖ്, അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രമായെത്തിയ ഹൗസ്ഫുള്‍ 3 ആണ് നൂറ് കോടി കളക്ട് ചെയ്ത രണ്ടാമത്തെ അക്ഷയ് ചിത്രം. 109 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. സാജിത് ഫര്‍ഹാദ് ഒരുക്കിയ ഈ ചിത്രം തമാശയില്‍ പൊതിഞ്ഞ ചിത്രമായിരുന്നു. ടിനു സുരേഷ് ദേശായി ഒരുക്കിയ റുഷ്ടമാണ് ഈ ഗണത്തിലെ അവസാന ചിത്രം. 216.35 കോടിയോളം രൂപയാണ് ഇത് വാരിക്കൂട്ടിയത്. ഒരു നാവിക ഉദ്യോഗസ്ഥന്റെ ജീവിതം പറഞ്ഞ ചിത്രത്തില്‍ ഇല്യാന ഡിക്രൂസാണ് നായികയായത്.

shortlink

Related Articles

Post Your Comments


Back to top button