CinemaGeneralNEWS

30 ലക്ഷം ആരാധകര്‍ക്കും നന്ദി – മഞ്ജു വാര്യര്‍

നടി മഞ്ജു വാര്യര്‍ക്ക് ഫേസ് ബുക്കില്‍ മുപ്പതു ലക്ഷം ആരാധകര്‍. താരം തന്നെയാണ് ഈ വാര്‍ത്ത തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്. ഈ പിന്തുണയെ അത്ഭുതത്തോടെ നോക്കിക്കാനുന്നുവെന്നും എല്ല്ലാവരുടെയും സ്നേഹത്തിനു മുന്‍പില്‍ ശിരസ്സ് നമികുന്നുവെന്നും മഞ്ജു കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം :

ഫേസ്ബുക്കിലെ ഒരു ആഹ്ലാദദിനത്തിന്റെ മധുരം പങ്കുവയ്ക്കുകയാണ്. ഈ പേജിന്റെ ലൈക്കുകൾ 30ലക്ഷം കടന്ന ദിവസമാണിന്ന്. മൂന്നുദശലക്ഷം എന്ന സംഖ്യയിലേക്ക് നോക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. നിങ്ങൾ സ്പർശിച്ചത് എന്റെ ഹൃദയത്തിലാണ്. ഓരോ സ്നേഹവിരൽത്തുമ്പിനും കീഴേ ശിരസ്സ് നമിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും ഈ നിമിഷം നിങ്ങളോരുത്തരെയും ഞാൻ കാണുന്നു. ഈ വാക്കുകൾകൊണ്ട് ഞാൻ നിങ്ങളെയും തൊടുന്നു. ലോകത്തിന്റെ ഏതൊക്കയോ ഭാഗങ്ങളിലിരുന്ന് നിങ്ങൾ തരുന്ന പിന്തുണയാണ് മുന്നോട്ടുള്ള യാത്രയിലെ കൈ വിളക്ക്. ഇഷ്ടമറിയിക്കുന്ന ആ കൈവിരലിന് ശാസിക്കാനും വഴികാട്ടാനുമുള്ള പരമാധികാരമുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. ചൂണ്ടുവിരലിൽ നിങ്ങൾ എന്നെ നയിക്കുക… ഇത്രയും കാലത്തെ എല്ലാ നല്ലവാക്കുകൾക്കും വിമർശനങ്ങൾക്കും ഒരിക്കൽക്കൂടി നന്ദി… പകരം നിറഞ്ഞ സ്നേഹം… #ManjuWarrier #3MillionlikesonFB

 

Screenshot (31)

shortlink

Related Articles

Post Your Comments


Back to top button