East Coast VideosVideos

സിദ്ദിക്ക്-ലാൽ’സ് സിനി ഗാലക്‌സി 94 – കോമഡി സ്കിറ്റ്

ഈസ്റ്റ് കോസ്റ്റിന്റെ നേതൃത്വത്തിൽ, സിദ്ദിക്ക് -ലാൽ ടീം സംവിധാനം നിര്‍വ്വഹിച്ച് 1994’ൽ ഗൾഫ് നാടുകളിൽ അവതരിപ്പിച്ച പരിപാടിയാണ് സിദ്ദിക്ക്-ലാൽ’സ് സിനി ഗാലക്‌സി 94 ഷോ. സിദ്ദിക്ക്-ലാൽ, മനോജ്.കെ.ജയൻ, ജഗദീഷ്, ഇന്നസെന്റ്, വിനീത്, ഗീത, മോഹിനി, സുകുമാരി തുടങ്ങി പ്രശസ്തരായ സിനിമാ താരങ്ങളുടെ വലിയൊരു നിര തന്നെ ഈ ഷോയിൽ പങ്കെടുത്തിരുന്നു. മികച്ച സ്കിറ്റുകളും, പാട്ടുകളും ഒക്കെ ചേർന്ന് ഷോ ഗംഭീരമായ വിജയം നേടിയിരുന്നു

സിദ്ദിക്ക്-ലാൽ ടീമിന്റെ പഴയ കാല മിമിക്സ് പരേഡുകൾ കണ്ടിട്ടുള്ള ആരും തന്നെ ഒരിക്കലും മറക്കാത്ത ഒന്നാണ് യന്ത്രമനുഷ്യൻ ഐറ്റം. സൂപ്പർ ഹിറ്റ് സംവിധായകരായതിനു ശേഷം ഇരുവരും ചേർന്ന് അത് അവതരിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണ് ഈ ഷോ. എത്ര പെർഫെക്ഷനോടു കൂടി അവർ അത് ചെയ്യുന്നു എന്നത് കാണേണ്ടത് തന്നെയാണ്.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments


Back to top button