GeneralNEWS

തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുന്നതായി ആരോപണം; മലയാള ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

സെന്‍സര്‍ ബോര്‍ഡ് ചിത്രങ്ങളെ വേണ്ടവിധത്തില്‍ മനസിലാക്കിയല്ല പ്രദര്‍ശനാനുമതി നല്‍കുന്നതെന്ന ആരോപണം വളരെ നാളുകള്‍ക്ക് മുമ്പേയുള്ളതാണ്. സെന്‍സര്‍ ബോര്‍ഡിന്റെ ആ രീതിക്ക് ഇരയായിരിക്കുകയാണ് മലയാളി സംവിധായകന്‍ അജിത്ത്. പകൽപോലെ എന്ന തന്‍െറ ചിത്രത്തിന് അകാരണമായാണ് സെന്‍സര്‍ബോര്‍ഡ് പ്രദർശനാനുമതി നിഷേധിച്ചതെന്ന് നടനും നിർമ്മാതാവും സംവിധായകനുമായ കൊല്ലം അജിത്ത്. രാജ്യസ്നേഹത്തിന്റെ സന്ദേശം പകരുന്ന സിനിമയുടെ പ്രമേയം ശരിയായി മനസിലാക്കാൻ പോലും സെൻസർ ബോർഡ് അംഗങ്ങൾ ശ്രമിച്ചില്ലെന്നും അജിത്ത് പറയുന്നു.

ജോലിതേടി മുംബൈയിലെത്തുന്ന യുവാവ് നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ. ഇയാൾ ഒാടിച്ച ട്രക്കിൽ തീവ്രവാദികൾ തിരിച്ചറിയപ്പെടാതെ കയറുന്നതും തുടർന്ന് ഒരുകുറ്റവും ചെയ്യാത്ത യുവാവ് ജയലിൽ പോകേണ്ടിവരുന്നതുമാണ് പ്രമേയം.

photo

എന്നാൽ സെൻസർബോർഡ് ഇത് നിഷേധിക്കുകയും തീവ്രവാദ, സമൂഹവിരുദ്ധ പ്രവർത്തനങ്ങളെ ചിത്രത്തിൽ മഹത്വവൽക്കരിക്കുന്നതായും വാദിച്ചു. അതുകൊണ്ട് ചിത്രം പുനഃപരിശോധനാ സമിതിക്ക് വിടണമെന്ന് നിർദ്ദേശിച്ചു. ഡിസംബർ 31 ന് മുമ്പ് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ വരുന്ന ചലച്ചിത്രമേളകളിലേക്കോ ഇന്ത്യൻ പനോരമയിലേക്കോ വാണിജ്യ സിനിമയുടെ ഗണത്തിൽപ്പെടാത്ത ഈ ചിത്രം അയയ്ക്കാനാവില്ല.

shortlink

Related Articles

Post Your Comments


Back to top button