GeneralNEWS

ജെ.പി എന്ന ജയപ്രകാശായി പൃഥ്വിരാജ് വീണ്ടും

ജയപ്രകാശ് എന്ന ജെ.പിയായി പൃഥ്വിരാജ് വീണ്ടുമെത്തുന്നു

ഇന്ത്യൻറുപ്പി എന്ന ചിത്രത്തിലെ റിയല്‍ എസ്സ്റ്റേറ്റ് ബിസിനസ്കാരനായി പൃഥ്വിരാജ് വീണ്ടുമെത്തുന്നു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ പണം ദ ന്യൂ ഇന്ത്യൻ റുപ്പിയിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നതെന്നാണ് വാര്‍ത്ത. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സായ്കുമാർ, സിദ്ദിഖ്, രഞ്ജി പണിക്കർ, ഇനിയ, ഷീലു എബ്രഹാം, നിരഞ്ജന, പി. ബാലചന്ദ്രൻ, അബു സലിം, അനിൽ മുരളി എവന്നിവരാണ് മറ്റ് താരങ്ങൾ. ത്രീ കളർ സിനിമയുടെ ബാനറിൽ എബ്രഹാം മാത്യു, രഞ്ജിത്ത്, അരുൺ നാരായൺ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button