BollywoodGeneralNEWS

അത്ഭുതകരമായ ചിത്രമെന്ന് ബോളിവുഡ് കിംഗ്‌ ഷാരൂഖ് വിശേഷിപ്പിക്കുന്ന ചിത്രം ?

ഹോളിവുഡ് ചിത്രങ്ങളും ബോളിവുഡ് ചിത്രങ്ങളും മാത്രം ഇഷ്ടപ്പെടുകയും അതില്‍ മാത്രമേ സിനിമയുടെ പൂര്‍ണ്ണതയുണ്ടാകൂയെന്നും വിശ്വസിച്ചിരുന കാലത്ത് ഒരു തെലുങ്ക് ചിത്രം ബ്രഹ്മാണ്ഡ വിജയം നേടി. ആ ചിത്രത്തെ പുകഴ്ത്താത്ത താരങ്ങള്‍ ബോളിവുഡില്‍ പോലുമില്ല എന്ന അവസ്ഥയായി.

പ്രഗത്ഭ സംവിധായകന്‍ രാജമൌലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ പുകഴ്ത്താത്ത ബോളിവുഡ് താരങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. ഇപ്പോഴിതാ വീണ്ടും കിംഗ് ഖാന്‍ ഈ ചിത്രത്തെയും അണിയറശില്‍പ്പികളെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നു. ബാഹുബലി ബിഗിനിങ് ഞാന്‍ കണ്ടിരുന്നു. എന്തു അത്ഭുതകരമായ സിനിമയാണത്. രണ്ടും മൂന്നും വര്‍ഷം ഒരു സിനിമയ്ക്കായി ചെലവഴിച്ച പ്രവര്‍ത്തകരെ അനുമോദിക്കുന്നു. ആരാണ് ഇത്തരമൊരു അത്ഭുത ചിത്രത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കാത്തത് കിംഗ് ഖാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button