CinemaGeneralNEWS

വിക്രം നായകനായ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാംഭാഗം ഉടനെത്തുന്നു

വിജയ ചിത്രങ്ങളുടെയെല്ലാം രണ്ടും മൂന്നും ഭാഗങ്ങള്‍ വാരുന്നത് ഇപ്പോള്‍ ഒരു ട്രെന്റാണ്. അക്കൂട്ടത്തില്‍ കേട്ട ഒരു പേരാണ് ഹരി സംവിധാനം ചെയ്ത വിക്രം ചിത്രം സാമി.

2003ല്‍ എത്തിയ സാമി വന്‍ വിജയമായിരുന്നു. വിക്രം പോലീസ് വേഷത്തിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇപ്പോള്‍ ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നു നിര്‍മ്മാതാവ് ഷിബു തമീന്‍സ് പറയുന്നത്.

ചിത്രം ഉപേക്ഷിച്ചിട്ടില്ല. ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയായി ക്കൊണ്ടിരിക്കുകയാണ്.
2017 ഏപ്രില്‍ മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും ഷിബു തമീന്‍സ് പറഞ്ഞു.

ആദ്യ ഭാഗം ഒരുക്കിയ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുക. ഹാരിസ് ജയരാജാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുക.

ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലും വിക്രമാണ് നായകന്‍. പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button