GeneralNEWSTrailersVideos

ഇളയദളപതി ചിത്രം ‘ഭൈരവ’യുടെ കിടിലന്‍ ട്രെയിലര്‍

ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ഭൈരവ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ നടന്‍ വിജയ് തന്നെയാണ് ട്രെയില‍ർ പുറത്തിറക്കിയത്. ഭൈരവയുടെ ആദ്യ ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങിയപ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡബിൾ റോളിലാണ് വിജയ് ഈ ചിത്രത്തില്‍ എത്തുന്നത്.

നായിക അടക്കം ഒരുപറ്റം മലയാളി താരങ്ങള്‍ ഭൈരവയുടെ പ്രത്യേകതയാണ്. തമിഴ് സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും മലയാള താരങ്ങള്‍ ഒന്നിച്ച് ഒരു പ്രമുഖ നടന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. നായികയായി അഭിനയിക്കുന്ന കീര്‍ത്തി സുരേഷ്, വിജയ രാഘവന്‍, റോഷന്‍ ബഷീര്‍, അപര്‍ണ്ണ വിനോദ്, സിജ റോസ്, സീമ ജി. നായര്‍, എന്നീ മലയാളി താരങ്ങളാണ് ‘ഭൈരവ’യിലൂടെ തങ്ങളുടെ ശക്തമായ സാന്നിധ്യം തമിഴില്‍ അറിയിക്കുന്നത്.

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജനുവരി 14-ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button