CinemaGeneralNEWS

ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലിബര്‍ട്ടി ബഷീര്‍

ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. സിനിമാ മേഖലയിലെ പ്രതിസന്ധിയില്‍ ഇന്നസെന്റിന്റെ പ്രതികരണം ഒരു കലാകാരന് ചേര്‍ന്നതല്ലെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നത്തെ തുടര്‍ന്നാണ് ഇതര ഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ആദ്യം അവരെ ഉപദേശിക്കുകയാണ് വേണ്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മലയാള ഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും പകരം ഇതരഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നുമുള്ള തിയേറ്റര്‍ ഉടമകളുടെ വാശി കര്‍ണാടകത്തിലോ തമിഴ്നാട്ടിലോ ആണെങ്കില്‍ വിവരം അറിയുമെന്ന് അമ്മ പ്രസിഡന്‍റും എംപിയുമായ ഇന്നസെന്റ് പറഞ്ഞിരുന്നു. ഇതിനോടാണ് ലിബര്‍ട്ടി ബഷീറിന്‍റെ പ്രതികരണം. ഒരു കലാകാരനെന്ന നിലയിലും എംപി എന്ന നിലയിലും ഇന്നസെന്‍റ് ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തരുതായിരുന്നുവെന്നും ആദ്ദേഹം പറഞ്ഞു. ലക്ഷങ്ങളാണ് ഇന്നസെന്‍റ് പ്രതിഫലമയി വാങ്ങുന്നത്. സമരത്തില്‍ പാവപ്പെട്ട തിയേറ്റര്‍ തൊഴിലാളികള്‍ പട്ടിണിയാവുന്ന അവസ്ഥയാണുള്ളത്. പുതുവര്‍ഷത്തില്‍ വലിയ ഇടിവാണ് സിനിമാ മേഖലയിലെ തര്‍ക്കം മൂലം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button