CinemaNEWSNostalgia

സത്യന്‍ അന്തിക്കാട് കുതിരവട്ടം പപ്പുവിനെ തോളത്തെടുത്ത് ലോഹിതദാസിന്‍റെ മുന്നിലെത്തിച്ചു!

‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിന്‍റെ എഴുത്ത് പൂര്‍ത്തിയായതിനു ശേഷം സത്യന്‍ അന്തിക്കാടും ലോഹിതദാസും ചേര്‍ന്ന് ഹോട്ടല്‍ റൂമിലിരുന്നു അഭിനേതാക്കളെ തീരുമാനിക്കുന്ന സമയം. ചിത്രത്തിലെ വര്‍ക്ക്ഷോപ്പ് മുതലാളിയായ കുഞ്ഞിരാമന്‍ ആശാനെ അവതരിപ്പിക്കാന്‍ പപ്പു ചേട്ടനെ കിട്ടിയിരുന്നേല്‍ നന്നായിരുന്നുവെന്ന് ലോഹിതദാസ് സത്യന്‍ അന്തികാടിനോട് പറയുകയുണ്ടായി. കുഞ്ഞിരാമന്‍ ആശാനെ അവതരിപ്പിക്കാന്‍ പപ്പു ചേട്ടനാണ് ഏറ്റവും ഉചിതമെന്ന് സത്യന്‍ അന്തിക്കാടിനും തോന്നി. അന്ന് കുതിരവട്ടം പപ്പു ശാരീരികമായ അസുഖത്തെത്തുടര്‍ന്ന് സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്ന സമയമായിരുന്നു. ലോഹിതദാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സത്യന്‍ അന്തിക്കാട് പപ്പുവിനെ വിളിച്ചു. തീരെ വയ്യാതെ ഇരിക്കുകയാണെങ്കിലും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നു പപ്പു സത്യന്‍ അന്തിിെക്കാടിനെ അറിയിച്ചു. കുഞ്ഞിരാമന്‍ ആശാനെന്ന കഥാപാത്രത്തെ വിശദീകരിച്ചു കൊടുക്കുന്നതിനായി ലോഹിതദാസ് താമസിക്കുന്ന ഹോട്ടലിലേക്ക് പപ്പുവിനെയുംകൂട്ടി സത്യന്‍ അന്തിക്കാട്  എത്തി. ഹോട്ടലിലെ ലിഫ്റ്റ്‌ കേടാണെന്ന് സെക്യൂരിറ്റി അറിയിച്ചതോടെ ഒരു സ്റ്റെപ്പ്പോലും കയറാന്‍ കഴിയാത്ത കുതിരവട്ടം പപ്പുവിനെയും തോളിലെടുത്തുകൊണ്ട് സത്യന്‍ അന്തിക്കാട് ലോഹിതദാസിന്‍റെ മുറിയിലേക്ക് നടന്നു.

shortlink

Related Articles

Post Your Comments


Back to top button