CinemaGeneralNEWS

ഗായികയാവാനൊരുങ്ങി നടി അമലാ പോള്‍

രതീഷ് വേഗ സംഗീതമൊരുക്കുന്ന ചിത്രം അച്ചായന്‍സിന് വേണ്ടി ഗായികയാവാനൊരുങ്ങി നടി അമലാ പോള്‍. താരത്തിനായി ഫാസ്റ്റ് സോംഗ് തയ്യാറാക്കുന്ന തിരക്കിലാണെന്നും, ഇത് പൂര്‍ത്തിയായാല്‍ അടുത്ത ആഴ്ച്ചയോടെ റിക്കോര്‍ഡിങ് നടത്തുമെന്നും സംവിധായകന്‍ രതീഷ് വേഗ വ്യക്തമാക്കി.

ചലച്ചിത്രതാരങ്ങളെ കൊണ്ട് സംഗീതം നല്‍കി പരീക്ഷണം നടത്താറുള്ള രതീഷ് വേഗ ആടുപുലിയാട്ടം എന്ന ചിത്രത്തില്‍ താരങ്ങളായ ജയറാം,മംമ്ത മോഹന്‍ദാസ് എന്നിവരേകൊണ്ട് പാടിപ്പിച്ചിരുന്നു. അമലയെക്കുടാതെ ചിത്രത്തില്‍ തമിഴ് താരം പ്രകാശ് രാജും തമിഴ് ശൈലിയില്‍ തയ്യാറാക്കുന്ന നാടോടി ഗാനം പാടുന്നുണ്ട്. രതീഷ് വേഗയുടെ ഈണം ഇഷ്ടപ്പട്ട അദ്ദേഹം അത് പാടാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

കണ്ണന്‍ താമരക്കുളം സംവിധാനം നിര്‍വഹിക്കുന്ന അച്ചായന്‍സില്‍ ജയറാം, ഉണ്ണിമുകുന്ദന്‍, ശിവദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. രാഷ്ട്രീയ നേതാവായ പിസി ജോര്‍ജ്ജും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഇതിന് മുന്‍പ് തമിഴ് സംവിധായകന്‍ സുസി ഗണേശന്‍ ഒരു ചിത്രത്തില്‍ പാടണം എന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും അത് താന്‍ നിരസിച്ചിരുന്നുവെന്നും അമലാ പോള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴിത് പുതിയ കാര്യങ്ങള്‍ പഠിക്കണം എന്ന നിലയില്‍ സ്വീകരിച്ചിരിക്കുന്നതായും അമല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button