CinemaGeneralNEWS

എം.ടി.യോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് കാരണം കമല്‍ പറയുന്നു

നിര്‍മാല്യം ചിത്രീകരിച്ചതാണ് എം.ടി.യോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് കാരണമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍.

നോട്ട് നിരോധനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എം.ടി.വാസുദേവന്‍ നായരെ പിന്തുണച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂര്‍ തുഞ്ചന്‍പറമ്പ് ഹൈന്ദവവത്കരിക്കാന്‍ കഴിയാത്തതാണ് അവരുടെ ദു:ഖത്തിന് കാരണം. എം.ടി.ക്കെതിരായ ഭീഷണി കേരളത്തിന് തന്നെ നാണക്കേടാണ്. ഒരു മുസ്ലീമായതു കൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയതയും ദേശസ്നേഹവും ഒരു കൂട്ടർർക്ക് മാത്രമായി ചുരുക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും ആദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചു എന്നതാണ് എം.ടി.യുടെ പേരിലുള്ള കുറ്റം. തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കുമെതിരെ സംസാരിച്ചു എന്നതിന്റെ പേരില്‍ തന്‍റെ വീട്ടുപടിക്കല്‍ ഇവര്‍ സത്യാഗ്രഹമിരിക്കുകയും രാജ്യദ്രോഹി ഈ ദേശം വിട്ടുപോവണമെന്ന് ബോര്‍ഡ് വയ്ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കാന്‍ പാടില്ല എന്നാണ് പറയുന്നത്. ആരാണ് പ്രധാനമന്ത്രി. നമ്മുടെ വോട്ട് നേടി അധികാരത്തിലെത്തിയ ആള്‍ മാത്രമാണ് പ്രധാനമന്ത്രിയെന്നും കമല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button