NEWS

7 വർഷങ്ങൾ കൊണ്ട് 150’ൽ പരം സിനിമകളിൽ പ്രധാന വേഷം ചെയ്ത മമ്മൂട്ടി!

തമിഴിലും, തെലുങ്കിലുമൊക്കെ ഒരുപാട് വർഷങ്ങൾ കൂടുമ്പോഴാണ് ഒരു നടനോ, നടിയോ 100 സിനിമകൾ തികയ്ക്കുന്നത്. അത് നേടിയാൽ പിന്നെ അവിടെ ആഘോഷമാണ്. എന്നാൽ അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തനാണ് നമ്മുടെ സൂപ്പർ താരം മമ്മൂട്ടി. 1982-87 കാലഘട്ടത്തിൽ 150’ൽ പരം സിനിമകളിൽ അദ്ദേഹം പ്രധാന വേഷം ചെയ്തിട്ടുണ്ടത്രെ!

7 വർഷങ്ങളുടെ ഇടവേളയിൽ 150’ൽ പരം സിനിമകൾ, അതും എല്ലാ സിനിമകളിലും പ്രധാന വേഷങ്ങൾ. പ്രേംനസീർ, ശിവാജി ഗണേശൻ തുടങ്ങി പഴയ തലമുറയിലെ പ്രഗത്ഭർക്ക് പ്രസ്തുത വിഷയത്തിൽ ഇതിലും മികച്ച റെക്കോർഡ് ഉണ്ടെങ്കിലും, മമ്മൂട്ടി ഉൾപ്പെടുന്ന തലമുറയിൽ ഇത് പുതുമയാണ്. അത്ഭുതം തോന്നുന്ന പുതുമ.

shortlink

Related Articles

Post Your Comments


Back to top button