BollywoodCinemaGeneralNEWS

“വാർദ്ധക്യത്തിൽ ആരുടെയും ആശ്രിതനായി കഴിയില്ല. അങ്ങനെയൊരു അവസ്ഥ വന്നാൽ ആത്മഹത്യ ചെയ്യും”, രാംഗോപാൽ വർമ്മ

ബോളിവുഡില്‍ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സംവിധായകൻ എന്നതിലുപരി, വിവാദനായകൻ എന്നതും അദ്ദേഹത്തിന് യോജിച്ച ശീർഷകമാണ്. സിനിമാരംഗത്തും പൊതുരംഗത്തും പ്രവര്‍ത്തിക്കുന്ന പ്രശസ്തരുള്‍പ്പെടെ പലരും അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. നിലവിലെ പുതിയ വിവാദം, സ്വന്തം ജീവിതത്തെക്കുറിച്ച് വർമ്മ പറഞ്ഞ കമന്റാണ്.

വാര്‍ദ്ധക്യത്തില്‍ മറ്റുള്ളവരുടെ ആശ്രിതനായി അവര്‍ക്ക് ഭാരമായി താനൊരിക്കലും ജീവിക്കാനാഗ്രഹിക്കുന്നില്ലെന്നും അങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്ന പക്ഷം മറ്റൊന്നും നോക്കാതെ താന്‍ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ തെലുങ്കില്‍ ‘വംഗവീട്ടി’ എന്നൊരു ചിത്രം രാംഗോപാൽ വർമ്മ സംവിധാനം ചെയ്തിരുന്നു. വിവാദങ്ങള്‍ ഉണ്ടായതിനപ്പുറം ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. ‘വംഗവീട്ടി’ താൻ പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതിനാൽ ഇനി ഉടനെയൊന്നും തെലുങ്കില്‍ ചിത്രങ്ങൾ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button