CinemaGeneralNEWS

റിമി ടോമിയുടെ കൈയ്യില്‍ കള്ളപ്പണം; വിവരം നല്‍കിയത് സിനിമയിലെ സുഹൃത്തുക്കള്‍

ഗായിക റിമി ടോമിയുടെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകള്‍ക്ക് പിന്നില്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തല്‍. സിനിമാ രംഗത്തുനിന്നുള്ളവരുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിമിയുടെ വീടുകളില്‍ പരിശോധന നടത്തിയതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാഫിറ്റി മാഗസിനോട് വ്യക്തമാക്കി.

റിമി വിദേശത്തുനിന്നും വന്‍തോതില്‍ കള്ളപ്പണം കേരളത്തിലേക്ക് എത്തിക്കുന്നതായി രഹസ്യവിവരം ആദായ നികുതി വകുപ്പിന് ലഭിച്ചു. അതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം റിമിയുടെ അക്കൗണ്ടിലെത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

എന്നാല്‍ കഴിഞ്ഞ വര്ഷം മെയ് അഞ്ചിന് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് വീണ്ടും ഇത്തരത്തിലുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെയ് ഏഴിന് വീണ്ടും റെയ്ഡ് നടത്തിയത്. ഈ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തുവെന്നും ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

തന്റെ വരുമാനം സ്‌റ്റേജ് പരിപാടിക്ക് ലഭിക്കുന്ന പ്രതിഫലമാണിതെന്ന് റിമി ടോമി വിശദീകരണം നല്‍കിയെങ്കിലും ആദായനികുതി റിട്ടേണുകളില്‍ വരുമാനത്തെ സംബന്ധിച്ച് പൊരുത്തപ്പെടാത്ത കണക്കാണ് ഉള്ളതെന്നും അത്തരം ചില രേഖകള്‍ പിടിച്ചെടുത്തതിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷം ഇടപ്പള്ളിയിലെ റിമിയുടെ വീട്ടിലും തൊട്ടടുത്തുള്ള സഹോദരന്റെ വസതിയിലുമാണ് പരിശോധന നടന്നത്. റെയ്ഡിനെത്തുമ്പോള്‍ തിരുവനന്തപുരത്തായിരുന്ന റിമി ടോമിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

റിമി ടോമിയെ കൂടാതെ അന്നേദിവസം തന്നെ വ്യവസായി മഠത്തില്‍ രഘു, അഡ്വ വിനോദ് കുട്ടപ്പന്‍, പ്രവാസി വ്യവസായി ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button