CinemaGeneralNEWS

സഞ്ജയ്- ഹിരാനി- രൺബീർ ചിത്രം ഉടന്‍

ബോളിവുഡിലെ വിവാദ നായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ് കുമാർ ഹിരാനി ഒരുക്കുന്ന ചിത്രത്തിന്‍െറ ഷൂട്ടിംഗ് ജനുവരി 14ന് ആരംഭിക്കും. ബോളിവുഡ് ചോക്‌ളേറ്റ് ബോയ് രൺബീർ കപൂർ ആണ് സഞ്ജയ് ദത്തായി അഭിനയിക്കുന്നത്. ചിത്രത്തിനുവേണ്ടി തടി കുറയ്ക്കാനുള്ള കഠിനപരിശ്രമം രണ്‍ബീര്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയുടെ ആദ്യകാല ജീവിതം ഉൾപ്പെടെ എല്ലാം ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.

മുംബൈയില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വാര്‍ത്തകള്‍. സഞ്ജയും ഹിരാനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സഞ്ജയ് ദത്തിന്റെ അമ്മയായ നര്‍ഗീസ് ദത്തിന്റെ വേഷത്തില്‍ തബു അഭിനയിക്കുന്നു. രൺബീറിന്റെ അടുത്ത സുഹൃത്തിന്റെ വേഷം വിക്കി കൗശൽ ചെയ്യുമെന്നും വാര്‍ത്തയുണ്ട്. ദത്തിന്റെ കാമുകിയുടെ വേഷത്തിൽ സോനം കപൂർ എത്തുന്നു. അനുഷ്‌കാ ശർമ്മ എഴുത്തുകാരിയുടെ വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button