GeneralNEWS

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് സൂപ്പര്‍ താരവും

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം മലയാളക്കരയെ മാത്രമല്ല, തമിഴകത്തേയും കോരിത്തരിപ്പിച്ചിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ തന്റെ അടുത്ത ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരുക്കുന്നതായുള്ള വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലാണെന്നും തമിഴ് ചിത്രമാണ് പുത്രന്‍ ഒരുക്കുന്നതെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. എന്തായാലും ഇരുവരും ഒന്നിച്ച്‌ ഒരു ചിത്രം ഉടന്‍ സംഭവിക്കുമെന്നാണ് സൂചന.

മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴില്‍ നിന്ന് ചിമ്പുവും പ്രധാന വേഷത്തില്‍ ഉണ്ടാകും. ചിമ്പുവിനെ കണ്ട് അല്‍ഫോണ്‍സ് പുത്രന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. തിരക്കഥ താരത്തിനോട് വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇരുതാരങ്ങളും ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ ഷൂട്ടിംഗ് അല്‍പ്പം നീണ്ടുപോയേക്കാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button