Short FilmsVideos

ഒട്ടേറെ അംഗീകാരങ്ങൾ വാരിക്കൂട്ടിയ “അകം പുറം” ഇതാ പ്രേക്ഷകരിലേക്ക് – ഷോർട്ട് ഫിലിം കാണാം.

ദിനംപ്രതി എണ്ണമറ്റ കണക്കിനാണ് യൂടൂബിൽ ഹ്രസ്വചിത്രങ്ങൾ റിലീസാകുന്നത്. പല ഭാഷകളിൽ, പല രീതികളിൽ, പല ഗുണങ്ങളിൽ എത്തുന്ന അവയിൽ നിന്നും ചുരുക്കം ചിലതു മാത്രം പ്രേക്ഷക മനസ്സുകളിൽ സ്ഥാനം പിടിക്കുന്നു. അത്തരത്തിൽ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കാനായി ഒരു ഹ്രസ്വചിത്രം എത്തിയിരിക്കുകയാണ്. അഭിലാഷ് പുരുഷോത്തമൻ കഥയും, സംവിധാനവും നിർവ്വഹിച്ച്, ശരത് ദാസ്, പ്രേംലാൽ, അരുൺ പുനലൂർ, പ്രവീൺ, സതീഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘അകം പുറം’ ആണ് ഇനി കുറച്ച് കാലത്തേക്ക് യൂടൂബിൽ ട്രെൻഡിൽ ഇടം പിടിക്കാൻ പോകുന്ന മലയാളം ഹ്രസ്വചിത്രം.

‘അകം പുറം’ കാണാൻ

തിരുവനന്തപുരത്ത് ഏഴു മണിക്കൂർ കൊണ്ടാണ് ‘അകം പുറം’ ചിത്രീകരണം നടന്നത്. ചുരുങ്ങിയ സമയ ദൈർഘ്യത്തിൽ ഇത്രയും മികവുറ്റ ഒരു കുട്ടിസിനിമ സൃഷ്ടിക്കുക എന്ന ഏറ്റവും വലിയൊരു വെല്ലുവിളിയായി സ്വീകരിച്ചു കൊണ്ടാണ് ടീം അകം പുറം ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. അരുൺ പുനലൂരാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുള്ളത്. ഛായാഗ്രഹണം ലിജു അമ്പലംകുന്ന്, എഡിറ്റിംഗ് സുജേഷ്, പശ്ചാത്തല സംഗീതം മിഥുൻ മുരളി, ഇഫക്റ്റ്‌സ് വിപിൻ എം.ശ്രീ എന്നിങ്ങനെയാണ് മറ്റു ക്രൂ വിവരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button