CinemaGeneralNEWS

ചിരഞ്ജീവി ചിത്രത്തെ പുകഴ്ത്തി ട്രംപ് ?

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്ന ഒന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് ചിരഞ്ജീവിയുടെ ഖൈദി നമ്പര്‍ 15 എന്ന ചിത്രത്തെക്കുറിച്ച് എഴുതിയ ട്വീറ്റ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചിരുവിനേയും ചിത്രത്തേയും പുകഴ്ത്തി ട്വീറ്റ് ചെയ്തിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Donald J.Trump (@realDonald Trump): ‘Just spoke to Chiranjeevi. Great person, Great Movie. Watching Kaidhi#150 with Melania and Ivanka. BOSS is Back’. എന്നാണ് അമേരിക്കാന്‍ പ്രസിഡന്റിന്‍റെ പോസ്റ്റ്.

എന്നാല്‍ ഇതൊരു ഫെയ്ക്ക് ട്വീറ്റാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

നീണ്ട ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ചിരഞ്ജീവി നായകവേഷത്തിലെത്തുന്ന ചിത്രം വരുന്നത്. വിജയ് നായകനായ തമിഴ് ചിത്രം കത്തിയുടെ റീമേക്കാണ് ഖൈദി നമ്പര്‍ 15. ചിരഞ്ജീവിയുടെ കരിയറിലെ 150-ആം ചിത്രം കൂടിയാണിത്.

വിവി വിനായകന്‍ സംവിധാനം ചെയ്തിരിക്കുന ഈ ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍,റായ് ലക്ഷ്മി, ശ്രിയ ശരണ്‍ എന്നിവരാണ് നായികമാര്‍. ലൈക്ക പ്രൊഡക്ഷന്‍സും ചിരഞ്ജിവീയുടെ മകന്‍ റാം ചരണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
രണ്ടുമില്ല്യണ്‍ ഡോളര്‍ ക്ലബ്ബിലെത്തിയ അ‍ഞ്ചാം തെലുഗു ചിത്രമെന്ന ബഹുമതി ഈ ചിത്രം നേടിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button