CinemaGeneralNEWS

വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും, ദുല്‍ഖര്‍ സല്‍മാനുമൊക്കെ അവരുടെ ആത്മകഥയില്‍ ഇങ്ങനെ വെളിപ്പെടുത്തുമോ? സജിന്‍ബാബു ചോദിക്കുന്നു

ബോബി എന്ന ബോളിവുഡ് സിനിമയിലെ അഭിനയത്തിന് പ്രശസ്ത മാസികയുടെ അവാര്‍ഡ് ലഭിച്ചത് കൈക്കൂലി നല്‍കിയതിനെ തുടര്‍ന്നാണെന്ന നടന്‍ ഋഷി കപൂറിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. കാശ് കൊടുത്തും സ്വാധീനിച്ചും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവാര്‍ഡ് വാങ്ങിയെടുത്തതിന്റെ വേദന ഇന്നും തന്നെ പിന്തുടരുന്നുണ്ടെന്ന് ഋഷി കപൂര്‍ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് താരം ഋഷി കപൂറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മലയാള സംവിധായകന്‍ സജിന്‍ബാബു മലയാളത്തിലെ ദുല്‍ഖര്‍ സല്‍മാനെയും നിവിന്‍ പോളിയെയും പരാമര്‍ശിച്ച് ഒരു ഫേസ് ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പണവും സ്വാധീനവും ഉപയോഗിച്ച് അവാര്‍ഡ് വാങ്ങാമെങ്കില്‍ ഇന്നത്തെ അവസ്ഥ എന്തായിരിക്കുമെന്നാണ് സംവിധായകനായ സജിന്‍ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിങ്ങനെ

” വര്‍ഷങ്ങള്‍ക്ക് മുമ്പേ കാശ് കൊടുത്തും, സ്വാധീനിച്ചും അവാര്‍ഡ് വാങ്ങാമെങ്കില്‍ ഇന്നത്തെ അവസ്ഥ എന്തായിരിക്കും… വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും, ദുള്‍ക്കര്‍ സല്‍മാനുമൊക്കെ അവരുടെ ആത്മകഥയില്‍ ഇങ്ങനെ വെളിപ്പെടുത്തുമായിരിക്കുമോ?..”

shortlink

Related Articles

Post Your Comments


Back to top button