CinemaGeneralNEWS

പൃഥ്വിരാജ് നരേന്‍ ടീം വീണ്ടും സിഎംഎസ് കോളേജിലേക്ക്

മലയാളത്തിലെ വിജയ ചിത്രങ്ങളായ ക്ലാസ്മേറ്റ്സ്, റോബിൻഹുഡ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങൾക്ക്ശേഷം പൃഥ്വിരാജും നരേനും വീണ്ടും ഒന്നിക്കുന്നു. ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് രണ്ടുപേരും വീണ്ടുമൊന്നിക്കുന്നത്. ആദം എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. കോട്ടയം സിഎംഎസ് കോളേജിൽ ഒരുമിച്ച് പഠിച്ച ഇരുവരും പിന്നീട് പിരിയുന്നു. വര്‍ഷങ്ങള്‍ക്ക്ശേഷം സ്കോട്ട്ലൻഡിൽവച്ച് നരേന്റെ കഥാപാത്രത്തെ പൃഥ്വിയുടെ കഥാപാത്രം കാണുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

ആദം ജോണ്‍ പോത്തന്‍ എന്ന പ്ലാന്ററുടെ വേഷത്തിലാണ് പൃഥ്വി എത്തുക. സിറിയക് എന്നാണ് നരേൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സ്‌കോട്ട്‌ലന്‍ഡിലും മുണ്ടക്കയത്തിലും കൊച്ചിയുലുമായാണ് ചിത്രീകരണം.

shortlink

Related Articles

Post Your Comments


Back to top button