CinemaGeneralNEWS

ജോമോന്റെ സുവിശേഷങ്ങള്‍ ഇന്റര്‍നെറ്റില്‍!!!

സിനിമ പ്രതിസന്ധികള്‍ക്ക് ശേഷം മലയാള ചലച്ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ഇന്നലെ മുതല്‍ എത്തിതുടങ്ങിയതേയുള്ളൂ. പ്രേക്ഷകര്‍ ആവേശത്തോടെ തിയേറ്ററില്‍ വിജയിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് പരാജയ ഭീഷണിയുമായി ചിത്രങ്ങളുടെ വ്യജനിറങ്ങുക ഇപ്പോള്‍ ട്രെന്‍ഡ് ആയി മാറിക്കഴിഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ ഇന്നലെ തിയേറ്ററുകളിലെത്തി. ദുല്ഖര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ നിര്‍ണായക രംഗങ്ങള്‍ ഇന്റര്‍നെറ്റിലെത്തി. ചിത്രം തീയറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കകം രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി.

ചിത്രത്തില്‍ നായകനായ ദുല്‍ഖര്‍ സല്‍മാനെ അവതരിപ്പിക്കുന്ന ദൃശ്യങ്ങളാണ് യൂട്യൂബിലൂടെ പ്രചരിക്കുന്നത്. മെയ്ഡ് വിത്ത് കൈന്‍ മാസ്റ്റര്‍ എന്നും വീഡിയോയില്‍ കാണാം. ‘ജോ മോന്‍ പൊളി എന്‍ട്രി’ എന്ന പേരിലാണ് വീഡിയോ ആരംഭിക്കുന്നത്. മൂന്ന് മിനിറ്റിലേറെ ദൈര്‍ഘ്യമുണ്ട് വീഡിയോയ്ക്ക്

shortlink

Related Articles

Post Your Comments


Back to top button