CinemaGeneralNEWS

തിയേറ്ററുകളില്‍ ദേശീയഗാനം; കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട്

തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട്. ദേശീയഗാനം ആലപിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേല്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭിന്നശേഷിക്കാരായാലും ദേശീയ ഗാനത്തോട് പരമാവധി ബഹുമാനം പുലര്‍ത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.

ഭിന്നശേഷിക്കാര്‍ അവര്‍ക്ക് സാധ്യമായത് പോലെ ശരീരചലനം നിയന്ത്രിച്ച് ദേശീയ ഗാനത്തെ ബഹുമാനിക്കണം. കേള്‍വി ഇല്ലാത്തവര്‍ക്കായി സ്ക്രീനില്‍ ചിഹ്നഭാഷയില്‍ നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കും. പൂര്‍ണമായും ബുദ്ധിവികാസം ഇല്ലാത്തവര്‍ എഴുന്നേല്‍ക്കേണ്ടതില്ല. എന്നാല്‍ അല്‍പ്പമെങ്കിലും ബുദ്ധിയുള്ളവരെ കാര്യം മനസിലാക്കി എഴുന്നേ് നില്‍ക്കാന്‍ പരിശീലനം നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments


Back to top button