CinemaGeneralNEWS

പുതിയ ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചും സംവിധായകന്‍ നാദിര്‍ഷ വെളിപ്പെടുത്തുന്നു

മമ്മൂട്ടി നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുരത്തറിയാത്തതിനാല്‍ ആരാധകരും സോഷ്യല്‍ മീഡിയയും ചിത്രത്തെക്കുറിച്ച് ചര്ച്ചനടത്തുകയും ഭാവനയില്‍ വാര്‍ത്തകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ സംവിധായകന്‍ നാദിര്‍ഷ തന്നെ വെളിപ്പെടുത്തികൊണ്ട് എത്തിയിരിക്കുകയാണ്.

രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ സംവിധാന രംഗത്തു മികവ് തെളിയിച്ച നാദിര്‍ഷയുടെ ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത് നാലടി മാത്രം ഉയരമുള്ള കഥാപാത്രമായാണ്. തന്റെ അടുത്ത ചിത്രത്തില്‍ നാലടി ഉയരമുള്ള കഥാപാത്രമായിട്ടായിരിക്കും മെഗാസ്റ്റാര്‍ എത്തുക എന്ന് നാദിര്‍ഷ വ്യക്തമാക്കിയിരിക്കുകയാണ്. പ്രശസ്ത തിരക്കഥാ കൃത്തായ ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നും നാദിര്‍ഷ പറഞ്ഞു.

കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട് എന്നീ ദിലീപ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ബെന്നി പുതിയ ചിത്രവും ഹാസ്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നതായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. അത്തരത്തിലൊരു ചിത്രമാണ് പ്രേക്ഷകര്‍ ഇപ്പോള്‍ നാദിര്‍ഷയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ബെന്നി അഭിപ്രായപ്പെട്ടു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കഥ പൂര്‍ത്തിയായാല്‍ ഉടന്‍ ആരംഭിക്കുമെന്നും തിരക്കഥാകൃത്ത് വ്യക്തമാക്കി.

പുതുവര്‍ഷത്തില്‍ ഏറെ പ്രതീക്ഷയാണ് മമ്മൂട്ടിയ്ക്കുള്ളത്.രഞ്ജിത്തിന്റെ പുത്തന്‍ പണം, തമിഴ് ചിത്രം പേരന്‍പ്, ഹനീഫ് അദേനിയുടെ ദി ഗ്രേറ്റ് ഫാദര്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button