CinemaGeneralNEWSVideos

പുലിമുരുകനിലെ സംഘട്ടനം മോഹന്‍ലാലോ ഡ്യൂപ്പോ ചെയ്തത്? അതിനുത്തരവുമായി മോഹന്‍ലാല്‍ രംഗത്ത് (വീഡിയോ കാണാം)

മലയാള സിനിമാ ചരിത്രത്തില്‍ പുലിമുരുകന്‍ റെക്കോഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ്. ചിത്രത്തിലെ പ്രധാന ഭാഗമായ സംഘട്ടനം മോഹന്‍ലാല്‍ തന്നെയാണോ ചെയ്തത് അതോ ഡ്യൂപ്പ് ആണോ എന്നെല്ലാം ചില കുബുദ്ധികള്‍ ചര്‍ച്ചചെയ്തിരുന്നു. അതിനുത്തരവുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയ മോഹന്‍ലാല്‍ പുലിമുരുകനിലെ സംഘട്ടന രംഗം ലൈവ് ആയി ചെയ്തുകാണിച്ചു. പുലിമുരുകനില്‍ ഏറെ കയ്യടി നേടിയതും ശ്രദ്ധിക്കപ്പെട്ടതുമായ ക്ലൈമാക്‌സ് രംഗമാണ് മോഹന്‍ലാല്‍ പുരസ്‌കാര വേദിയില്‍ അവതരിപ്പിച്ചത്. സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയിനിന്റെ പിന്തുണയോടെയാണ് ഈ സംഘട്ടന രംഗം മോഹന്‍ലാല്‍ സ്‌റ്റേജില്‍ അവതരിപ്പിച്ചത്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യാനിരിക്കുന്ന അവാര്‍ഡ് നിശയിലെ ഈ ലൈവ് ആക്ഷന്‍ സീക്വന്‍സിന്റെ ചിത്രങ്ങളും വീഡിയോയും ഫേസ്ബുക്കില്‍ തരംഗമാവുകയും ചെയ്തു. നേരത്തെ മോഹന്‍ലാലിന് പകരം ഡ്യൂപ്പാണ് ഈ രംഗത്തില്‍ അഭിനയിച്ചതെന്ന വാദങ്ങളുണ്ടായുരുന്നു. എന്നാല്‍ ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയിനും സംവിധായകന്‍ വൈശാഖും ഇക്കാര്യം നേരത്തെ നിഷേധിച്ചിരുന്നു.

ക്ലൈമാക്‌സിനോടടുത്തുള്ള രംഗത്തിലെ സംഘട്ടന രംഗമാണ് സ്റ്റണ്ട് ആക്ടേഴ്‌സിനൊപ്പം മോഹന്‍ലാല്‍ വേദിയില്‍ അവതരിപ്പിച്ചത്. സദസ് വന്‍ ഹര്‍ഷാരവത്തോടെയാണ് മോഹന്‍ലാലിന്റെ ഈ പ്രകടനത്തെ വരവേറ്റത്. അവാര്‍ഡ് ഷോയിലെ ഈ പ്രകടനം പീറ്റര്‍ ഹെയ്ന്‍ തന്റെ ഫേസ് ബുക്കിലൂടെ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button