CinemaGeneralNEWS

വിമർശനങ്ങൾക്കും പിന്തുണയ്ക്കും മറുപടിയുമായി മോഹൻലാല്‍

സെൻ ബുദ്ധസന്ന്യാസിയുടെ പുസ്തകത്തെക്കുറിച്ചും ബുദ്ധിസ്സത്തെക്കുറിച്ചും പറയുന്ന ‘വിയറ്റ്നാമിലെ ഭിക്ഷുവിന്റെ വഴികൾ’ എന്നപേരിൽ എഴുതിയ പുതിയ ബ്ലോഗിലാണ് ലാൽ നിലപാട് വ്യക്തമാക്കിയത്.

ഫിലാദല്‍ഫിയയില്‍വെച്ച് നാത്ഹാനോട് ഒരു പത്രപ്രവര്‍ത്തകന്‍ ഇങ്ങനെ ചോദിക്കുകയുണ്ടായി. “താങ്കള്‍ തെക്കന്‍ വിയറ്റ്നാമില്‍ നിന്നാണോ അതോ വടക്കന്‍ വിയറ്റ്‌നാമില്‍ നിന്നാണോ? വടക്കു നിന്നാണെങ്കില്‍ അമേരിക്കന്‍ വിരുദ്ധനായ കമ്യൂണിസ്റ്റ് ആയിരിക്കും”. അതിന് നാത്ഹാന്‍റെ മറുപടി ഇങ്ങനെയായിരുന്നു, “അയാം ഫ്രം ദി സെന്‍റര്‍ ഞാന്‍ മധ്യമ മനുഷ്യനാണ്”.

ഞാനും അദ്ദേഹത്തെപ്പോലെയാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിക്കുന്നു. എന്‍റെ ചിന്തകള്‍, പ്രവൃത്തികള്‍ ഒരു പരിധിവരെ ഇപ്രകാരമാണ്. ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ പലരും പല തരത്തിലാണ് അത് എടുക്കുന്നത്. ഞാനെന്ന മനുഷ്യന്‍ എപ്പോഴും നടുവിലാണ്. എങ്ങോട്ടും ചായ്‌വുകളില്ലാതെ, മോഹന്‍ലാല്‍ പറയുന്നു. എന്നെ ചിലര്‍ അഭിനന്ദിക്കുന്നു, കലഹിക്കുന്നു, ചീത്ത വിളിക്കുന്നു. എന്നാലും ഞാന്‍ നാത്ഹാനെപ്പോലെ ഉറച്ച് ഒരു കാറ്റിലുമിളകാതെ നില്‍ക്കുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

ബ്ലോഗ്‌ വായിക്കാം

image.jpg.image.607.691

image (2).jpg.image.607.744

image (3).jpg.image.607.746

image (5).jpg.image.607.667

image (6).jpg.image.607.738

shortlink

Related Articles

Post Your Comments


Back to top button