BollywoodCinemaGeneralNEWS

ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജാക്കിച്ചാന്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനുമായി കൂടിക്കാഴ്ച!

പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ന് മുംബൈയില്‍ എത്തുന്ന ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജാക്കിച്ചാന്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. തന്റെ പുതിയ ചിത്രമായ കുങ്ഫു യോഗയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് താരം ഇന്ത്യയിലെത്തുന്നത്.

കുങ്ഫു യോഗയില്‍ ജാക്കിച്ചാനൊപ്പം ബോളിവുഡ് താരം സോനു സൂദും അഭിനയിക്കുന്നുണ്ട് . ചിത്രത്തിലെ വില്ലന്‍ വേഷമാണ് സോനു സൂദിന്. സോനു സൂദും സല്‍മാനും സുഹൃത്തുക്കളാണ്. ഈ സൌഹൃദത്തിന്റെ ഫലത്തില്‍ സോനു സൂദാണ് സല്‍മാനും ജാക്കിച്ചാനും തമ്മിലുള്ള കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button