CinemaGeneralNEWS

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ദി ഗ്രേറ്റ്ഫാദറിന്റെ റിലീസ് മാര്‍ച്ച്‌ 30നാണ്.  ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ജനുവരിയില്‍ മാത്രമേ ഗ്രേറ്റ്ഫാദര്‍ തിയറ്ററുകളില്‍ എത്തുകയുള്ളൂവെന്ന് പിന്നീട് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

എന്നാല്‍ സിനിമാ സമരം ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് വൈകിപ്പിച്ചതോടെ ഗ്രേറ്റ് ഫാദര്‍ മാര്‍ച്ചിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ആര്യയും സ്നേഹയും ബേബി സാറയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button