BollywoodCinemaGeneralHollywoodNEWS

പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയുടെ ചിത്രത്തില്‍ നിന്നും ദീപിക പുറത്ത്!!!

ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ ശ്രദ്ധേയ സ്ഥാനം നേടിയെടുത്ത താര സുന്ദരി ദീപിക പദുകോണ്‍ ലോകോത്തര സംവിധായകന്‍ മജീദ് മജീദിയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബോളിവുഡ് അണിയറയില്‍ നിന്നും ഇപ്പോള്‍ പ്പുറത്തുവരുന്ന പുതിയ വാര്‍ത്ത ദീപികയ്ക്ക് അത്ര സുഖകരമല്ല.

പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയുടെ ചിത്രത്തില്‍ നിന്നും ദീപിക പുറത്തായെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിനു വേണ്ടി മുംബൈയില്‍ വളരെ രഹസ്യമായാണ് ദീപിക പദുക്കോണിന്റെ ലുക്ക് ടെസ്റ്റ് നടത്തിയത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്. എന്നാല്‍ പറയത്തക്ക മികവ് പുലര്‍ത്താത്തതിനാല്‍ ഫസ്റ്റ് ലുക്ക് ടെസ്റ്റില്‍ നിന്നും തന്നെ ദീപിക പുറത്തായതായാണ് വിവരം.

സംവിധായകനൊപ്പമുള്ള ദീപികയുടെ ചില ചിത്രങ്ങളും ഡെക്കാന്‍ ക്രോണിക്കിള്‍ പുറത്തുവിട്ടിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള കുര്‍ത്തയും പച്ച നിറത്തിലുള്ള ഷോളും ബോട്ടവുമാണ് ദീപികയുടെ വേഷം. അലക്ഷ്യമായി പാറിപറന്ന മുടിയും ചിത്രങ്ങളില്‍ കാണാം.

deepika

ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് പുറത്തിറങ്ങിയിട്ട് അധികം ദിവസമായിട്ടില്ല. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ട്രിപ്പിള്‍ എക്‌സിന് പ്രേക്ഷകര്‍ക്കിടയില്‍ കാര്യമായ ഇടം നേടാനായില്ല.

shortlink

Related Articles

Post Your Comments


Back to top button