CinemaGeneralNEWS

തന്റെ ജീവിതത്തിലെ വലിയ സ്വപ്നം വെളിപ്പെടുത്തി ദുല്ഖര്‍ സല്‍മാന്‍

പിതാവായ മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്നതാണ് തന്റെ ജീവിതത്തിലെ വലിയ സ്വപ്നമെന്ന് ദുല്ഖര്‍ സല്‍മാന്‍. എന്നാല്‍ ഈ ആഗ്രഹം ഉടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ലയെന്നും ദുല്ഖര്‍ പറഞ്ഞു. പുതിയ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ട് മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്നും സത്യന്‍ അന്തിക്കാടിന്റെ കുടുംബ ചിത്രത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ദുല്ഖര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗളുരുവില്‍ അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച ദ ഹാര്‍ട്ട് സെന്ററിന്‍റെ ഉത്ഘാടന ചടങ്ങില്‍ മമ്മൂട്ടിയോടൊപ്പം പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദുല്ഖര്‍

shortlink

Related Articles

Post Your Comments


Back to top button