CinemaGeneralHollywoodNEWS

എമ്മി പുരസ്കാര ജേതാവും നടിയുമായ മേരി ടെയ്ലര്‍ മൂര്‍ അന്തരിച്ചു

എമ്മി പുരസ്കാര ജേതാവും നടിയുമായ മേരി ടെയ്ലര്‍ മൂര്‍ അന്തരിച്ചു.

1960കളില്‍ ദി ഡിക് വാന്‍ ഡൈക് ഷോയിലൂടെയാണ് ടെയ്ലര്‍ മൂര്‍ പ്രശസ്തിയാര്‍ജ്ജിച്ച മേരി ടെയ്ലര്‍ മൂര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇവരുടെ വക്താവാണ് ഇതു സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്.

1961-ല്‍ എക്സ്-15 എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ടെയ്ലര്‍ മൂര്‍ പിന്നീട് യൂണിവേഴ്സല്‍ പിക്ചേഴ്സുമായി കരാര്‍ ഒപ്പിടുകയും നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. തറോവ്ലി മോഡേണ്‍ മിലീ, വാട്സ് സോ ബാഡ് എബൌട്ട് ഫീലിംഗ് ഗുഡ്, ഓര്‍ഡിനറി പീപ്പിള്‍,ഡോണ്ട് ജസ്റ്റ് സ്റ്റാന്‍ഡ് ദേര്‍ തുടങ്ങിയവ പ്രധാന സിനിമകളാണ്.

1980ല്‍ ഓര്‍ഡിനറി പീപ്പിള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.1993~ല്‍ സ്റ്റോളണ്‍ ബേബി എന്ന ടിവി ഷോയിലൂടെ എമ്മി അവാര്‍ഡ് ടെയ്ലര്‍ മൂര്‍ക്ക് ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button