CinemaGeneralNEWS

മൾട്ടിപ്ലക്സിൽ ഹാട്രിക് വിജയവുമായി മോഹന്‍ലാല്‍

മൾട്ടിപ്ലക്സില്‍ ഹാട്രിക് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ജിബു ജേക്കബ് ചിത്രത്തിനു കൊച്ചി മൾട്ടിപ്ലക്സില്‍ ഒരുകോടിയാണ് കളക്ഷന്‍ ലഭിച്ചത്. അതും പത്തുദിവസം കൊണ്ട്.

പുലിമുരുകൻ, ഒപ്പം എന്നീ ചിത്രങ്ങൾക്ക് ശേഷം കൊച്ചി മൾട്ടിപ്ലക്സില്‍ നിന്നും ഒരുകോടി കലക്ഷൻ കിട്ടുന്ന മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ആകെ നാല് മോഹന്‍ലാല്‍ ചിത്രങ്ങളാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഒരു കോടിയിലേറെ നേടുന്നത്. ജീത്തു ജോസഫ്‌ ചിത്രം ദൃശ്യമാണ് ഒരുകോടി കളക്ഷന്‍ നേടിയ ആദ്യ മോഹന്‍ലാല്‍ ചിത്രം .

shortlink

Related Articles

Post Your Comments


Back to top button