CinemaGeneralNEWSVideos

നടിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ച സംഭവം; വീഡിയോ പുറത്ത്

തെരുവ് നായ്ക്കളുടെ കടിയേറ്റ് നടി പരുള്‍ യാദവിന് ഗുരുതരമായ പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയപ്പോള്‍ ആറു തെരുവ് നായ്ക്കള്‍ നടിയെ ആക്രമിക്കുകയായിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ കന്നഡ ചാനലുകള്‍ പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

മുംബൈയിലെ ജോഗേശ്വരി റോഡില്‍ വെച്ചാണ് സംഭവം. വളര്‍ത്തു നായയ്ക്കുനേരെയുണ്ടായ അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നടിയ്ക്ക് കടിയേറ്റത്.

കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ കടിയേറ്റു. നടി ഇപ്പോള്‍ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൃത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് മലയാളത്തില്‍ പരുള്‍ യാദവ് എത്തിയത്. ബുള്ളറ്റ്, ബ്ലാക്ക് ഡാലിയ എന്നീ മലയാളം ചിത്രങ്ങളിലും പരുള്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button