BollywoodCinemaGeneralNEWS

ഷൂട്ടിങിനിടെ നടത്തിയ മോഷണത്തെക്കുറിച്ച് ബോളിവുഡ് സുന്ദരി ആലിയ ഭട്ട് പറയുന്നു

അഭിനയത്തിലൂടെയും വിവാദങ്ങളിലൂടെയും ശ്രദ്ധ നേടിയ നടിയാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. അടുത്തിടെ വോഗ്യൂ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മോഷണത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഷൂട്ടിങ് സെറ്റില്‍ നിന്ന് എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഒരു തലയണ ഇഷ്ടമായി, ഞാനതു ചോദിച്ചു നോക്കി. ഇപ്പോള്‍ അത് എന്റെ മുറിയിലുണ്ട് എന്നായിരുന്നു ആലിയ പറഞ്ഞത്.

കാമുകന്റെ ഫോണ്‍ അണ്‍ലോക്കായി കണ്ടാല്‍ ഫോണില്‍ ആദ്യം പരിശോധിക്കുന്നത് എന്തായിരിക്കും എന്ന ചോദ്യത്തിനു തന്റെ കാമുകന്റെ ഫോണിന്റെ പാസ്‌വേഡ് തനിക്ക് അറിയാമെന്നാണ് താരത്തിന്റെ മറുപടി

ഹിന്ദി സിനിമ ലോകത്തെ കളങ്കമില്ലാത്ത നടന്‍ ആരാണ് എന്ന ചോദ്യത്തിന് ആലിയയുടെ ഉത്തരം അക്ഷയ് കുമാര്‍ എന്നാണ്.

shortlink

Related Articles

Post Your Comments


Back to top button