CinemaGeneralHollywoodNEWS

ഹോളിവുഡ് താരം ജോണി ഡെപ്പിന്റെ ഒരു മാസത്തെ ചിലവ്; ഞെട്ടലോടെ ആരാധകര്‍

പൈറ്റേറ്റ്‌സ് ഓഫ് കരീബിയന്‍ സിനിമാ പരമ്പരയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ നടനാണ് ജോണി ഡെപ്പ്. ജോണിയുടെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചും കാമുകിമാരെക്കുറിച്ചുമെല്ലാം മുന്പ് വാര്‍ത്തകള്‍ ധാരാളമായിരുന്നു. എന്നാല്‍ ഇപ്പോള്‍  താരം വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നത് ചിലവിന്റെ കാര്യത്തിലാണ്.

നടന്റെ ഒരുമാസത്തെ ചെലവു കണക്കുകള്‍ പുറത്തു വന്നിരിക്കുകയാണ്. ചൊവ്വാഴ്ച ഫയല്‍ ചെയ്യപ്പെട്ട ഒരു ഹര്‍ജിയിലാണ് നടന്റെ കുത്തഴിഞ്ഞ ജീവിത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അമ്പത്തിമൂന്നുകാരനായ ജോണി ഡെപ്പ് കഴിഞ്ഞ 20 വര്‍ഷത്തോളമായി മാസം 2 മില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നത്. അതായത് ഏകദേശം 13 കോടി രൂപ.

14 ആഡംബര ഭവനങ്ങള്‍ക്കായി ഏകദേശം 75 മില്യണ്‍ ഡോളറാണ് താരം ചെലവഴിച്ചത്. ഫ്രഞ്ച് ക്‌സിലില്‍ 45 ഏക്കര്‍ വരുന്ന സ്ഥലം, ബഹാമന്‍ ഐലന്റ്, ഹോളിവുഡിലെ വീടുകള്‍ എന്നിങ്ങനെ നടന്‍ ലോകത്തിന്റെ പല ഭാഗത്തുമായി സമ്പാദ്യം ധൂര്‍ത്തടിക്കുകയായിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. പതിനേഴുവര്‍ഷമായി നടന്റെ അസറ്റുകള്‍ കൈകാര്യം ചെയ്യുന്നത് ടിഎംജി മാനേജ്‌മെന്റ് എന്ന സ്ഥാപനമാണ്.

തന്റെ സമ്പാദ്യം ടിഎംജി മാനേജ്‌മെന്റ് മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നുകാട്ടി 25 മില്യണിന്റെ ഒരു ഹര്‍ജി ജോണി അടുത്തിടെ ഫയല്‍ ചെയ്തിരുന്നു. തന്റെ അനുമതികൂടാതെ ലോണുകളും മറ്റും സ്ഥാപനം നേടിയെടുത്തതായി താരം ആ ഹര്‍ജിയില്‍ ആരോപിക്കുന്നു.

എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മറ്റൊരു ഹര്‍ജി കോടതിയിലെത്തി. അതിലാണ് നടന്റെ ഒരുമാസത്തെ ചെലവു കണക്കുകള്‍ പറയുന്നത്. രണ്ടു ലക്ഷത്തോളം തുക ചിലവാക്കിയത് ജോണിന്റെ കെട്ടിടങ്ങള്‍ക്കായി തന്നെയാണെന്നാണ് കമ്പനിയുടെ വാദം. ഇതുകൂടാതെ സുഹൃത്തും എഴുത്തുകാരനുമായ ഹണ്ടര്‍ തോംസണിന്‍റെ ചിതാഭസ്മം ഒഴുക്കുന്നത്തിനായി മൂന്ന് മില്യണ്‍ ഡോളര്‍ ചിലവാക്കി ഒരു പീരങ്കി മേടിച്ചതായും അവര്‍ ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button