CinemaGeneralNEWS

വേറിട്ട ടൈറ്റിലുമായി ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമല്‍ നീരദ് ദുല്ഖര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം. സഖ എന്ന് ചിത്രത്തിനു പേര് കേട്ടെങ്കിലും ഔദ്യോഗികമായി ചിത്രത്തിന്റെ പേര് ഇന്നാണ് പുറത്ത് വിട്ടത്. സി.എെ.എ എന്നാണ് അമല്‍ നീരദ്-ദുല്‍ഖര്‍ ചിത്രത്തിന്‍റെ പേര്. പാലാ രാമപുരം സ്വദേശി അജി മാത്യുവിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്.

പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം, ടെക്‌സസ് തുടങ്ങിയവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകൾ കാർത്തിക ദുല്ഖരിന്റെ നായികയാവുന്നു. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ ദുല്ഖര്‍ തന്റെ ഫേസ് ബുക്കിലൂടെ പുറത്തിറക്കി.

shortlink

Related Articles

Post Your Comments


Back to top button