CinemaGeneralNEWS

ബഹുബലിയുടെ റെക്കോര്ഡ് തകര്‍ത്ത് ഒരു മമ്മൂട്ടി ചിത്രം

സിനിമാ ലോകം ആവേശത്തോടെ നോക്കുന്ന ഒന്നാണ് റെക്കോര്‍ഡുകള്‍. കളക്ഷന്‍, അവാര്‍ഡ് തുടങ്ങി പല റെക്കോര്‍ഡുകളും സിനിമകള്‍ സൃഷ്ടിക്കുന്നു. ഈ അടുത്തകാലത്ത് ഏറ്റവുമധികം റെക്കോഡുകള്‍ സ്വന്തമാക്കിയ ചിത്രമാണ് ബാഹുബലി.

ബഹുബലിയുടെ റെക്കോര്ഡ് തകര്‍ത്ത് ഒരു മമ്മൂട്ടി ചിത്രമാണ് പുതിയ സിനിമ ചരിത്രം സൃഷ്ടിച്ചത്. മലയാള സിനിമക്ക് അഭിമാനമായി മമ്മൂട്ടിയുടെ പുതിയ സിനിമ ദി ഗ്രേറ്റ് ഫാദര്‍. ജനുവരി 31 നാണ് ഈ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. 55 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പുതുമുഖ സംവിധായകനായ ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഗ്രേറ്റ് ഫാദര്‍.

ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്ലോക്ക്ബസ്റ്ററായ ബാഹുബലിയുടെ മോഷന്‍ പോസ്റ്ററെ പിന്നിലാക്കിയാണ് ഗ്രേറ്റ് ഫാദര്‍ മുന്നേറുന്നത്. ഇതിനകം 8 ലക്ഷത്തിലധികം പേരാണ് യൂ ടൂബില്‍ വീഡിയോ കണ്ടത്. മുപ്പത്തയ്യായിരത്തില്‍ അധികം ലൈക്കുകള്‍ നേടി വീഡിയോ ശ്രദ്ധ നേടുകയാണ്‌. മൂന്ന് ദിവസം കൊണ്ടാണ് അത്ഭുതകരമായ ഈ നേട്ടം മമ്മൂട്ടി സിനിമ സ്വന്തമാക്കിയത്. മാര്‍ച്ച്‌ 30 നാണ് സിനിമ റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button