CinemaGeneralNEWS

റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്രം കുറിച്ച് ഒരു മലയാള ചിത്രം

നാല്‍പത്തഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ് മലയാള ചിത്രത്തിന്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സി ദുര്‍ഗ പുരസ്കാരം നേടി. ലോകത്തിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള സിനിമകള്‍ മത്സരത്തിനുണ്ടായിരുന്ന മേളയില്‍ ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. 40,000 യൂറോയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ലാതെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമയില്‍ ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് രാജശ്രീ ദേശ്പാണ്ഡേയാണ്. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രതാപ് ജോസഫാണ് .

sexy-774x405

shortlink

Related Articles

Post Your Comments


Back to top button