BollywoodCinemaGeneralNEWS

കൂടുതല്‍ സുന്ദരി ആയതുകൊണ്ട് തപ്സി പാനുവിനു കിട്ടിയ പണി!

പിങ്കിലെ അഭിനയത്തിലൂടെ ബോളിവുഡില്‍ മുന്‍ നിര നായികമാര്‍ക്കൊപ്പമെത്തിയ നടിയാണ് തപ്സി പാനു. ഒട്ടേറെ അവസരങ്ങള്‍ ഇപ്പോള്‍ താരത്തെ തേടിയെത്തുന്നു വെങ്കിലും മികച്ച ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് താരം.

അടുത്തിടെ കരാര്‍ ചെയ്ത ഒരു ചിത്രത്തിന്റെ പൂജ ചടങ്ങില്‍ നിന്നും വിട്ട നിന്ന തപ്സി പിന്നീട് ചിത്രത്തില്‍ നിന്നും പിന്മാറി. അതിനുള്ള കാരണം താരം പറയുന്നു.

ചിത്രത്തെ സ്പോന്‍സര്‍ ചെയ്യുന്നത് ഒരു ഫെയര്‍നസ്ക്രീം കമ്പനിയാണ്. അത്തരം സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വക്തവാകാന്‍ താത്പര്യമില്ല. അതുകൊണ്ടാണ് താന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നു തപ്സി പറയുന്നു.

ഒരു പാട് ചിത്രങ്ങളില്‍ നിന്നും സൌന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് സൌന്ദര്യം കൂടാനുള്ള ഒന്നിനെയും താന്‍ പ്രോത്സാഹിപ്പിക്കില്ലയെന്നും തപ്സി പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button