CinemaGeneralNEWS

ലാലേട്ടന് സമ്മതം, പക്ഷേ മമ്മൂട്ടിയ്ക്ക് താത്പര്യമില്ല; ഉദയ് കൃഷ്ണ തന്‍റെ സ്വപ്ന ചിത്രത്തെക്കുറിച്ച് പറയുന്നു

പ്രശസ്ത തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കി ഒരു സിനിമ സംവിധാനം ചെയ്യുനുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അ പ്രൊജെക്റ്റിന് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ഉദയ് കൃഷ്ണ . വെള്ളിനക്ഷത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇതിനെക്കുറിച്ച്‌ ഉദയ് പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

ആ പ്രൊജക്റ്റ് ഇപ്പോള്‍ അനിശ്ചിതാവസ്ഥയിലാണ്. ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മമ്മൂക്ക നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. മമ്മൂക്ക അഡ്വാന്‍സും തന്നിരുന്നു. അതില്‍ ലാലേട്ടനും മമ്മൂക്കയുമായിരുന്നു പ്രധാന താരങ്ങള്‍. പക്ഷേ അന്ന് അത് നടന്നില്ല. ആ സിനിമയുടെ സ്ക്രിപ്റ്റ് അന്നേ പൂര്‍ത്തിയാക്കിയതാണ്. അന്ന് ലാലേട്ടന്‍ അത് കേട്ടിട്ടില്ലായിരുന്നു. അടുത്തിടെ ലാലേട്ടന്‍ ആ സ്ക്രിപ്റ്റ് കേട്ടു. വളരെ ഇഷ്‌ടമായി. ഉടനെ ചെയ്യാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ മമ്മൂക്കയ്ക്ക് അത് നിര്‍മ്മിക്കാന്‍ താല്‍പ്പര്യമില്ല. അങ്ങനെ അത് എങ്ങുമെത്താതെ കിടക്കുകയാണ്. ഒരു സംവിധായകന്‍റെ റിസ്ക് അറിയാവുന്നതുകൊണ്ട് ഞാനും മിണ്ടാതെയിരിക്കുകയാണ് ഉദയ് കൃഷ്ണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button