CinemaGeneralNEWS

വിദ്യാ ബാലന്‍, തബു, പാര്‍വ്വതി മേനോന്‍, പാര്‍വ്വതി ജയറാം അവസാനം ആമിയാകാന്‍ നറുക്ക് മഞ്ജു വാര്യര്‍ക്കോ?

കമലിന്റെ സ്വപ്ന ചിത്രമാണ് ആമി. പഴയകാല നായികയും നടന്‍ ജയറാമിന്റെ ഭാര്യയുമായ പാര്‍വതി ആമിയെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ജയറാം നിഷേധിച്ചു. ഇപ്പോള്‍ ആമിയായി മഞ്ജു വാര്യര്‍ എത്തുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണെന്ന് ചിത്രത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മധ്യവയസ്സിലെ മാധവിക്കുട്ടിയായാണ് മഞ്ജു എത്തുക.

മഞ്ജു ആമിയില്‍ അഭിനയിച്ചാല്‍ കമല്‍ സംവിധാനത്തില്‍ മഞ്ജുവിന്റെ മൂന്നാമത്തെ ചിത്രമാകും ഇത്. കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലും മഞ്ജു നായികയായിരുന്നു

ആമിയായി ആദ്യം പരിഗണിച്ചിരുന്നത് മലയാളിയും ബോളിവുഡ് നടിയുമായ വിദ്യാ ബാലനായിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിക്കാറായപ്പോള്‍ വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് തബു, പാര്‍വ്വതി മേനോന്‍, പാര്‍വ്വതി ജയറാം എന്നീ നായികമാര്‍ ആമിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും സംവിധായകന്‍ കമല്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button