BollywoodCinemaGeneralNEWSTrailersVideos

നായകനോ വില്ലനോ ? പൃഥ്വിരാജിന്‍റെ പുതിയ ബോളിവുഡ് ചിത്രത്തിന്‍റെ വിശേഷങ്ങള്‍;

പല ബോളിവുഡ് ചിത്രങ്ങളിലും മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജ് തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പൃഥ്വിരാജ് വില്ലനായി അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘നാം ശബാന’. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്കിന് പിന്നാലെ മേക്കിംഗ് വീഡിയോയും ട്രെയിലറും പുറത്തിറങ്ങി. ശിവം നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്സി പന്നുവാണ് ചിത്രത്തിലെ ശബാന എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബേബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തിലെ നായകനായ അക്ഷയ് കുമാര്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. മനോജ് വാജ്‌പേയും അനുപം ഖേറുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ശബാന ഖാൻ എന്ന സാധാരണപെൺകുട്ടി റോയുടെ ഏജന്റ് ആയി മാറുന്നതാണ് പ്രമേയം. അയ്യ, ഔറങ്കസേബ് എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ബോളിവുഡ് ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ശബാന. ചിത്രം മാർച്ച് 31ന് തിയറ്ററുകളിലെത്തും.

ട്രെയിലര്‍ കാണാം

shortlink

Related Articles

Post Your Comments


Back to top button